ചെന്നൈ • ഓണം, വേളാങ്കണ്ണി പള്ളി തിരുനാൾ എന്നിവയോട് അനുബന്ധിച്ച് ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
•ട്രെയിൻ നമ്പർ: 06012 തിരുവനന്തപുരം സെൻട്രൽ – വേളാങ്കണ്ണി – തിരുവനന്തപുരം സെൻട്രൽ വീക്ക്ലി ഫെസ്റ്റിവൽ സ്പഷൽ ഫെയർ സർവീസ് 17 മുതൽ സെപ്റ്റംബർ 7 വരെ എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 3.25നു തിരുവനന്തപുരത്തു നിന്നു പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 4നു വേളാങ്കണ്ണിയിലെത്തും. മടക്ക് സർവീസ് (നമ്പർ 06011) രാത്രി 11.50നു പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1നു തിരുവനന്തപുരത്തെത്തും. നാഗർ കോവിൽ വഴിയാണ് സർവീസ്.
•ട്രെയിൻ നമ്പർ: 06039 എറണാകുളം ജം – വേളാങ്കണ്ണി വീക്ക്ലി ഫെസ്റ്റിവൽ സ്പെഷൽ ഫെയർ സർവീസ് 15 മുതൽ സെപ്റ്റംബർ 5 വരെ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 2.30ന് എറണാകുളത്തു നിന്നു പുറപ്പെടും. പിറ്റേന്നു രാവിലെ 8.15നു വേളാകണ്ണിയിലെത്തും. മടക്ക് സർവീസ് (നം 06040) വൈകിട്ട് 5.30നു പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 12ന് എറണാകുളത്തെത്തും. കേരളത്തിൽ കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻ മല എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
•ട്രെയിൻ നമ്പർ: 06037 കൊച്ചുവേളി – ബെംഗളൂരു സ്പെഷൽ ഫെയർ സർവീസ് സെപ്റ്റംബർ 11നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.10നു ബെംഗളൂരുവിലെത്തും. മടക്ക സർവീസ് (നം 06038 ) ഉച്ചയ്ക്ക് 3നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.35 നു കൊച്ചുവേളിയിലെത്തും. കേരളത്തിൽ കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.