ചലച്ചിത്ര താരം ഹണി റോസിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം പണിത് ഒരുആരാധകൻ. ഒരു സ്വകാര്യ ചാനലിൻറെ ഗെയിം ഷോയിലാണ് ഹണി റോസ് തൻറെ പേരിൽ അമ്പലം പണിത കാര്യം വെളിപ്പെടുത്തിയത്. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകൻ എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹമാണ് ക്ഷേത്രം പണിതതെന്നും ഹണി റോസ് വെളിപ്പെടുത്തി.
തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ആരാധകനെ പാണ്ടിയെന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ഹണി റോസ് പറഞ്ഞു. പത്ത് പതിനഞ്ച് വർഷങ്ങളായി അദ്ദേഹം സ്ഥിരമായി കൂടെ നിൽക്കുകയെന്നത് അത്ഭുതമാണെന്നും ഹണി റോസ് മനസ്സുതുറന്നു.പത്രത്തിൽ ഒരു കുഞ്ഞുഫോട്ടോ തൻറേത് കണ്ടാലും അദ്ദേഹം വിളിക്കാറുണ്ടെന്നും ഹണി വ്യക്തമാക്കി.

തന്നോടുള്ള കടുത്ത ആരാധനയിൽ അമ്പലം നിർമിച്ചതായും അതിലെ പ്രതിഷ്ഠ താനാണെന്നും അദ്ദേഹം പറഞ്ഞതായും ഹണി റോസ് വെളിപ്പെടുത്തി. അദ്ദേഹം വിളിച്ചുപറഞ്ഞെങ്കിലും അമ്പലം നേരിട്ടോ ചിത്രത്തിലോ കണ്ടിട്ടില്ലെന്നും ഹണി റോസ് വ്യക്തമാക്കി. എല്ലാ പിറന്നാളിനും കൃത്യമായി വിളിക്കും, നാട്ടിലെ ആളുകൾക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറഞ്ഞു.
നീറ്റ് ടോപ്പറായിരുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ സാങ്‍ലിയിലെ നീറ്റ് ടോപ്പറായിരുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കെ.ഇ.എം കോളജ് ആന്റ് ഹോസ്പിറ്റല്‍ വിദ്യാര്‍ഥി ഗോവിന്ദ് മനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്തത്.
സാങ്ലിയില്‍ നിന്ന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയത് ഗോവിന്ദ് മനെയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന പാത്തോളജിസ്റ്റ് ഡോ. വിഭവ് മാനെയുടെ മകനാണ്.