ഗൂഡല്ലൂര്‍: ഊട്ടി – മേട്ടുപാളയം പര്‍വത ട്രെയിനിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റിയത് പരിഭ്രാന്തി പരത്തി.കൂനൂരില്‍ നിന്ന് മേട്ടുപാളയത്തേക്ക് 168 യാത്രക്കാരുമായി പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല.വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് കൂനൂരില്‍ നിന്ന് മേട്ടുപാളയത്തേക്ക് പുറപ്പെട്ട ട്രെയിൻ 100 മീറ്റര്‍ പിന്നിട്ട് ട്രാക് മാറുന്നതിനിടെയാണ് പാളം തെറ്റിയത്.
ഉടനെ എൻജിൻ ഓഫാക്കി ട്രെയിൻ നിര്‍ത്തി. ജാക്കി കൊണ്ട് ബോഗികള്‍ താങ്ങി നിര്‍ത്തിയ ശേഷമാണ് പാളം തെറ്റിയ കോച്ചിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്.ഊട്ടി – മേട്ടുപാളയം ട്രെയിൻ പാളം തെറ്റിയപ്പോള്‍ ജാക്കി കൊണ്ട് ബോഗികള്‍ താങ്ങി നിര്‍ത്തിയിരിക്കുന്നുസംഭവം ട്രെയിൻ സര്‍വീസിനെ ബാധിച്ചു. യാത്രക്കാരെ ബസിലാണ് പിന്നീട് യാത്രയാക്കി. ട്രാക്ക് പണികള്‍ സ്ഥലത്ത് പുരോഗമിക്കുകയാണ്.
വിനിമയത്തിലുള്ള 50 ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ
വിനിമയത്തിലുള്ള 50 ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ഇതിന് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ മൂല്യം വരുമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് അവസാനത്തോടെ 3.62 ലക്ഷം കോടി മൂല്യമുള്ള 2000 രൂപ കറൻസിയാണ് വിനിമയത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകളില്‍ 85 ശതമാനവും ബാങ്കിങ് സിസ്റ്റത്തിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിൻവലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്.
നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരുമെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കിയിരുന്നു. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകള്‍ വിനിമയത്തില്‍ ആവശ്യമായ തോതില്‍ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആര്‍.ബി.ഐ പറഞ്ഞിരുന്നു.2000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടൻ നിര്‍ത്തണമെന്ന് ആര്‍.ബി.ഐ നിര്‍ദേശം ബാങ്കുകള്‍ നല്‍കുകയും ചെയ്തു. നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.
2018-19 സാമ്ബത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാര്‍ച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തില്‍ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകള്‍ ഉള്ളൂ. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആര്‍.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്ബ് അച്ചടിച്ചതാണ്. നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂര്‍ത്തിയായതാണ് പിൻവലിക്കാനുള്ള ഒരു കാരണമെന്നും ആര്‍.ബി.ഐ പറഞ്ഞിരുന്നു.