ചെന്നൈ • കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിരീക്ഷണത്തിൽ കഴിയുന്ന ഒപിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അണ്ണാഡിഎംകെയിൽ എടപ്പാടി പളനി സാമിയും പനീർസെൽവവും പരസപരം പുറത്താക്കുന്നതു തുടരുന്നതിനിടെയാണ് ഒപിഎസിന്റെ ആശുപത്രി വാസം.
അതേ സമയം, ഇന്ന് എടപ്പാടി വിഭാഗം എം എൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആദ്യം എടപ്പാടിയുടെ ചെന്നൈയിലെ വീട്ടിൽ നടത്താനിരുന്ന യോഗം ഹോട്ടലിലേക്കു മാറ്റി. ഒപിഎസിനെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തു നിന്നു നീക്കുന്നതടക്കം ചർച്ചയാകും.