Home Featured ഇനി സ്കൂളുകൾ സ്മാർട്ടാകും ;തമിഴ്നാട് സ്കൂളുകളിൽ സ്മാർട്ട്‌ ബോർഡുകൾ സ്ഥാപിക്കാൻ ഉത്തരവ്

ഇനി സ്കൂളുകൾ സ്മാർട്ടാകും ;തമിഴ്നാട് സ്കൂളുകളിൽ സ്മാർട്ട്‌ ബോർഡുകൾ സ്ഥാപിക്കാൻ ഉത്തരവ്

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സ്മാർട് ബോർഡുകൾ ഉടൻ സ്ഥാപിക്കും. കോവിഡിനെ തുടർന്ന് ഒട്ടേറെ ക്ലാസുകൾ ഇതിനകം നഷ്ടപ്പെട്ടതിനാൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ
ഇതു തിരിച്ചുപിടിക്കുന്നതിനാണു സ്മാർട്ട്‌ ബോർഡുകൾ സ്ഥാപിക്കുന്നത്. സ്മാർട് ബോർഡുകൾ വിദ്യാർഥികളെ കൂടുതൽ ആകർഷിക്കുമെന്നും ഹാജർ നില ഉയരുമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറയുന്നു.

അധ്യയനം ഡിജിറ്റൽ രീതിയിലേക്കു മാറുമ്പോൾ ക്ലാസ് മുറികളിലെ ചർച്ചകളും ആശയവിനിമയവും വർധിക്കും. ആദ്യഘട്ടമായി സംസ്ഥാനത്തെ 7,000 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 80,000
സ്മാർട് ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.

സ്മാർട് ബോർഡുകൾ കൈകാര്യം ചെയ്യുന്നതിനായി അധ്യാപകർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും. കംപ്യൂട്ടർ, പ്രൊജക്ടർ, ഇന്റർനെറ്റ് സംവിധാനങ്ങൾ സ്കൂളിൽ ആവശ്യമാണെന്നും അവയില്ലാത്ത ഇടങ്ങളിൽ ഹൈടെക് ലാബിന്റെ സഹ കരണത്തോടെ ഇതു നടപ്പാക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

You may also like

error: Content is protected !!
Join Our Whatsapp