Home Featured കേരളത്തിലെ രാഷ്ട്രീയ കോളിളക്കത്തിനിടെ ശബരിമലയുടെ ചില തരംഗങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍; ശബരിമലയുമായി അഭേദ്യമായ ബന്ധമുള്ള തമിഴ്‌നാട്ടിലെ പുതിയ ധനമന്ത്രി, അതു തലമുറകളായിയുള്ള ബന്ധം; അയ്യപ്പവിഗ്രഹം സംഭാവന ചെയ്ത കുടുംബം

കേരളത്തിലെ രാഷ്ട്രീയ കോളിളക്കത്തിനിടെ ശബരിമലയുടെ ചില തരംഗങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍; ശബരിമലയുമായി അഭേദ്യമായ ബന്ധമുള്ള തമിഴ്‌നാട്ടിലെ പുതിയ ധനമന്ത്രി, അതു തലമുറകളായിയുള്ള ബന്ധം; അയ്യപ്പവിഗ്രഹം സംഭാവന ചെയ്ത കുടുംബം

by admin

നിരീശ്വരവാദം എന്ന തത്വത്തിനെ അടിസ്ഥാനമാക്കിയാണ് ഡി.എം.കെ എന്ന പാര്‍ട്ടി തന്നെ രൂപപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പാര്‍ട്ടിയുടെ ധനമന്ത്രിയാകുന്നത് തികഞ്ഞ ഈശ്വരവിശ്വാസിയാണ്. രണ്ടാം വട്ടം മധുരൈ സെന്‍ട്രലില്‍ നിന്നും ജയിച്ച പളനിവേല്‍ ത്യാഗരാജന്‍ എന്ന ധനമന്ത്രിക്ക് ശബരിമലയുമായിയുള്ളത് തലമുറകളായുള്ള ബന്ധമാണ്. ശബരിമലയിലെ അയപ്പ വിഗ്രഹത്തില്‍ നിന്ന് തുടങ്ങുന്നതാണ് ത്യാഗരാജന്റെ ബന്ധം. ഏതാണ്ട് 70 വര്‍ഷത്തോളം നീണ്ട ബന്ധത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഇപ്പോഴത്തെ തമിഴ്‌നാട് ധനമന്ത്രി.

രാഷ്ട്രീയക്കാരനായ പ്രൊഫഷണാലെങ്കിലും മധുര മീനാക്ഷിയുടെ ഭക്തനാണ് പി ടി ആര്‍ എന്ന പളനിവേല്‍ ത്യാഗരാജന്‍. രാഷ്ട്രീയത്തിലെന്ന പോലെ തന്നെ വിശ്വാസത്തിലും പാരമ്ബര്യമാണ് പളിനിവേലിനൊപ്പമുള്ളത്. മധുരമീനാക്ഷി ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്തിയ മുത്തച്ഛനില്‍ നിന്നും കൈമാറി വന്നതാണ് രാഷ്ട്രീയം പോലം ദൈവവിശ്വാസവും. ശബരിമലയുമായും കുടുംബപരമായ ബന്ധമാണ് പിടി ആറിനുള്ളത്.

ക​​​ല്‍പ്പാ​​​ക്കം ആ​​​റ്റോ​​​മി​​​ക്‌ റി​​​സ​​​ര്‍​​​ച്ച്‌ സെ​​​ന്‍റ​​​റി​​​ല്‍ 337 ഒഴിവ്

ശബരിമല ക്ഷേത്രത്തിന് തീപിടിച്ച സംഭവം ഉണ്ടായത് 1950 ലാണ് അന്ന് തീപിടുത്തത്തില്‍ ശ്രീകോവിലും മണ്ഡപവും സ്റ്റോര്‍ മുറയിും കത്തി നശിച്ചു അയ്യപ്പവിഗ്രഹത്തിനും കേടുപാടുണ്ടായി. ഇതേ തുടര്‍ന്ന് ശബരിമല ക്ഷേത്രത്തിന്റെ ചുമതലക്കാരനായിരുന്ന പന്തളം രാജാവ് ശാന്തിക്കാരനൊപ്പം ജ്യോത്സനെ കണ്ടു. ജ്യോത്സന്റെ നിര്‍ദ്ദേശപ്രകാരം പന്തളം രാജാവ് വിഗ്രഹത്തിനായി സമീപിച്ചത് പളനിവേല്‍ ത്യാഗരാജന്റെ മുത്തച്ഛനെയാണ്. 1930കളില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭരണാധികാരിയിരുന്ന മുത്തച്ഛന്‍ പി ടി രാജന്‍. ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായിരുന്ന മുത്തച്ഛനാണ് 1950 ല്‍ ശബരിമലയില്‍ പുതിയ അയ്യപ്പവിഗ്രഹം സംഭാവന ചെയ്തതെന്ന് പി ടി ആര്‍ പറയുന്നു.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദിശാമാറ്റം; ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിംഗില്‍ നിന്നും മന്ത്രിസഭയിലേക്ക്, പളനിവേല്‍ ത്യാഗരാജനെ പരിചയപ്പെടാം

കേരളത്തെ സംബന്ധിച്ച്‌ ഏറെ കോളിളക്കമുണ്ടാക്കിയ കാലമായിരുന്നു അത്. 1950ലെ ശബരിമല ക്ഷേത്രത്തിലെ തീപിടുത്തത്തിന് ശേഷം അന്വേഷണം പ്രഖ്യാപിച്ചു. ആ അന്വേഷണം നടക്കുന്ന കാലയളവിലാണ് തിരു -കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി കെ നാരായണപിള്ളയുടെ രാജി. പിന്നീട് അധികാരത്തെലെത്തിയ സി. കേശവന്‍ നടത്തിയ ‘ഒരു അമ്ബലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും,’ എന്ന പ്രസ്താവന ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്.

ഈ ചരിത്രത്തിലാണ് പുതിയൊരു കൂട്ടിച്ചേര്‍ക്കല്‍ തമിഴ്‌നാട് ധനമന്ത്രിയിലൂടെ ഉണ്ടാകുന്നത്. ശബരിമലയും അയ്യപ്പനുമായി മറ്റൊരു ചരിത്രം കൂടി തമിഴ്‌നാട് ബന്ധത്തിനുണ്ട്. പന്തളം രാജവംശം എന്നത് ഇന്നത്തെ തമിഴ് നാട്ടിലെ പഴയകാലത്തെ പാണ്ഡ്യ രാജവംശത്തിലെ ഒരു കൈവഴിയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. തമിഴകത്തെ പാണ്ഡ്യ രാജ്യത്ത് ശത്രുവിന്റെ ആക്രമണം ഉണ്ടായപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ടവരില്‍ ഒരുവിഭാഗം കോട്ടയത്തെ പൂഞ്ഞാറില്‍ എത്തുകയും അവിടെ ആസ്ഥാനമാക്കുകയും മറ്റൊരു വിഭാഗം ഏറെ വഴികളിലൂടെ യാത്ര ചെയ്തും പല പ്രതിസന്ധികളെ നേരിട്ടും പന്തളത്ത് എത്തുകയും ചെയ്തു എന്നും അവരാണ് പന്തളം രാജവംശം എന്ന വിശ്വസിക്കുന്നവരുണ്ട്.

തൂത്തുക്കുടി വെടിവെപ്പ് കാരണം പൂട്ടിയിട്ട വേദാന്ത പ്ലാന്റ് തുറക്കാൻ സുപ്രീം കോടതി അനുമതി :1050 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാനായേക്കും

2019 യിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല വിഷയം പ്രതിഫലിച്ചുവെങ്കിലും പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് ശേഷം ഇപ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വിഷയം അധികം സ്വാധീനിച്ചില്ല. എന്നില്‍ തമിഴ്നാട്ടില്‍ ഡി എം കെ അധികാരമേല്‍ക്കുമ്ബോള്‍ കേരള രാഷ്ട്രീയത്തിലെ കോളിളക്കത്തിലെ ചില തരംഗങ്ങള്‍ അവിടെ കാണാം. ത്യാഗരാജനിലൂടെ തമിഴ് നാട്ടില്‍ ഒരു ശബരിമലയുമായി ബന്ധമുള്ള വിജയം ഉണ്ടായി.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp