തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: മദ്യലഹരിയിൽ സ്ഥിരമായി ഉപദ്രവിച്ചിരുന്ന മകനെ മാതാപിതാക്കൾ തലയ്ക്കടിച്ചു കൊന്നു. മധുര അരപ്പാളയത്താണു സംഭവം. വൈഗ തീരത്ത് കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു വിവരങ്ങൾ ലഭിച്ചത്. മുരുകേശൻ – കൃഷ്ണവേണി ദമ്പതികളുടെ മകനായ മണിമാരനാണു കൊല്ലപ്പെട്ടത്.
ഭാര്യയെ ഉപേക്ഷിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായതിനിടെ ഇയാളുടെ ക്രൂരത സഹിക്കവയ്യാതെ മുരുകേശനും കൃഷ്ണവേണിയും ചേർന്ന് വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് സൈക്കിളിൽ കയറ്റി വൈഗ നദിക്കരയിൽ കത്തിച്ചു. സൈക്കിളിൽ മൃതദേഹവുമായി ഇരുവരും പോകുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതോടെ മുരു കേശനെയും കൃഷ്ണവേണിയെയും അറസ്റ്റ് ചെയ്തു.
