ചെന്നൈ • ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ച ടിഷ്യു പേപ്പറുകളും ചെരിപ്പുകളും അടി വസ്ത്രങ്ങളും വിൽക്കുന്നതിൽ നിന്ന് ഓൺലൈൻ വ്യാപാര കമ്പനികളെ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ഹർജി ഫയലിൽ സ്വീകരിച്ച് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടിസ് അയച്ചു.സമൂഹത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും ചെയ്യുന്ന തരത്തിൽ ചില ഓൺലൈൻ വ്യാപാര കമ്പനികൾ പ്രവർത്തിക്കുന്നതായി മധുര സ്വദേശി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഇവർക്കെതിരെ നടപടി എടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കമ്പനികൾക്ക് വ്യാപാരം നടത്താനും ലാഭം നേടാനുമായി വിവിധ മത വിശ്വാസികൾക്കിടയിൽ വെറുപ്പ് സൃഷ്ടിച്ച് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഇയാൾ ആരോപിക്കുന്നു.ഏതാനും വർഷങ്ങൾക്ക് മുൻപ് ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ച ഭൂപടം സമുഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.