Home Featured ലാപ്ടോപ്പുകളിൽ മുൻ മുഖ്യമന്ത്രിമാരുടെ പടം വേണ്ട

ലാപ്ടോപ്പുകളിൽ മുൻ മുഖ്യമന്ത്രിമാരുടെ പടം വേണ്ട

ചെന്നൈ : വിദ്യാർഥികൾക്കു സൗജന്യമായി വിതരണം ചെയ്യാനുള്ള ലാപ്ടോപ്പുകളിൽ നിന്ന് മുൻമുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസാമിയുടെയും ചിത്രങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനമായാണു ജയലളിത ലാപ്ടോപ് പദ്ധതി പ്രഖ്യാപിച്ചത്.

സർക്കാർ -എയ്ഡഡ് സ്കൂളുകളിലെ 12-ാം ക്ലാസ് വിദ്യാർഥികൾ ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു.കോവിഡിനെ തുടർന്നു കഴിഞ്ഞ 2 വർഷമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ കഴിയാത്തതിനാൽ അവ സ്കൂൾ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇവ ഉടൻ വിതരണം ചെയ്യും. ഇതിനു മുന്നോടിയായാണ് ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രങ്ങൾ ലാപ്ടോപ്പിൽ നിന്ന് നീക്കം ചെയ്യാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജില്ലാ അധികാരികളോട് ഉത്തരവിട്ടത്.

You may also like

error: Content is protected !!
Join Our Whatsapp