ചെന്നൈ • തന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് സ്വന്തം ചെലവിൽ പ്രഭാത ഭക്ഷണം നൽകി മാതൃകയായ തമിഴ്നാട് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ.ഇളമാരൻ (54) അന്തരിച്ചു. ഇന്നലെ രാവിലെയാണു ഹൃദയാഘാതത്തെ തുടർന്നുള്ള മരണം. സംസ്കാരം നടത്തി.വ്യാസർ പാടി സ്വദേശിയായ ഇളമാരൻ കൊടുങ്ങയൂർ സർക്കാർ സ്കൂൾ അസി. ഹെഡ്മാസ്റ്ററായിരുന്നു.
തമിഴ് അധ്യാപകനായ ഇദ്ദേഹം അധ്യാപക യൂണിയൻ പ്രസിഡന്റെന്ന നിലയിൽ വിദ്യാഭ്യാസ മേഖല സംബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ലേഖനങ്ങൾ പ്രസിദ്ധീകരി ക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് 2018 മുതൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി സ്വന്തം ചെലവിൽ നടപ്പിലാക്കിയത്.