പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ തുടങ്ങിയ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. + 10 വയസ്സിനു താഴെയുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും പ്രവേശനാം ഉണ്ടാവില്ല.പഴനി ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ രാത്രി 8 വരെയാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്കു ദര്‍ശനം നടത്താം. രാമേശ്വരം രാമനാഥ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും 22 പുണ്യ തീര്‍ഥങ്ങളില്‍ സ്‌നാനം ചെയ്യുന്നതിന് അനുമതിയില്ല.

വേളാങ്കണ്ണി പള്ളിയില്‍ 50% വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കും. തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ രണ്ട് മീറ്റര്‍ അകലത്തില്‍ വൃത്തം വരച്ചിട്ടുണ്ട്.