ചെന്നൈ:ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം അടക്കമുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. പ്ലാസ്റ്റിക് നിരോധന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്ന് ആരോപിച്ചു നൽ കിയ പരാതിയിലാണു ടണൽ ഉത്തരവ്.
ചെന്നൈ കോർപറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ്, ചെന്നൈ കലക്ടർ എന്നിവർക്കും നിയമം കർശനമായി നടപ്പിലാക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകി.
സംസ്ഥാന സർക്കാരിനും പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്കുമാണു മേൽനോട്ട ചുമതല. ജില്ലാ കലക്ടർമാരുമായി സഹകരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും ബോധവൽക്കരണ പരിപാടികൾ നടത്തണം.