ചെന്നൈ : ഒറ്റ ത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം കർശനമാക്കി കോർപറേഷൻ.കഴിഞ്ഞ 10 ദിവസത്തിനിടെ 1,466 കിലോ പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 9.9 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.8,813 കടകളിൽ നടത്തിയ പരിശോധനയിൽ 2,631 എണ്ണത്തിൽ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തി.
ബാഗ്, കവർ, കുപ്പി, റാപ്പർ തുടങ്ങിയവയാണു. പിടിച്ചെടുത്തത്.ഇതിനു പകരം കടലാസ് ബാഗ്, പരുത്തി തുടങ്ങിയവ ഉപയോഗിക്കാൻ അധികൃതർ നിർദേശം നൽകി.പ്ലാസ്റ്റിക് നിരോധനം സമ്പൂർണമാക്കുന്നതിനായി 2 മാസത്തോളമായി കർശന പരിശോധനയാണു കോർപറേഷൻ നടത്തുന്നത്.
ചെന്നെയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പുകവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
ചെന്നൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച യാത്രക്കാരന്‍ പൊലീസിന്‍റെ പിടിയിലായി. വ്യാഴാഴ്ച(18.08.2022) രാത്രി 156 യാത്രക്കാരുമായി ക്വാലലംപൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരുന്നു സംഭവം. ഭാര്യയുമൊത്ത് യാത്ര ചെയ്യുകയായിരുന്ന മലേഷ്യന്‍ സ്വദേശി ഗോപാലന്‍ അളഗനാണ് പുകവലിച്ചതിന് പൊലീസിന്‍റെ പിടിയിലായത്.
എയര്‍ഹോസ്റ്റഴ്‌സും സഹയാത്രികരും ഗോപാലനോട് പുകവലിക്കരുത് എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ വകവയ്‌ക്കാതെ ഗോപാലന്‍ പുകവലി തുടര്‍ന്നു. പൈലറ്റ് ചെന്നൈ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് സുരക്ഷ അധികൃതര്‍ വിമാനത്തിനുള്ളിലെത്തി ഗോപാലനെ പിടികൂടി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പൊലീസന്‍റെ ചോദ്യം ചെയ്യലില്‍ വിമാനത്തിനുള്ളില്‍ പുകവലിക്കരുത് എന്ന് നിയമങ്ങളൊന്നുമില്ലെന്ന് ഗോപാലന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.