ചെന്നൈ: ചെന്നൈ സെൻട്രൽ അടക്കം 8 പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് നാളെ മുതൽ ഇരട്ടിയാകും. 10 രൂപയുള്ള പ്ലാറ്റ്ഫോം ടിക്കറ്റ് 20 രൂപയാക്കി. സെൻട്രൽ കൂടാതെ എന്തൂർ, താംബരം, കാട്പാടി, ചെങ്കൽപ്പെട്ട്, ആർക്കോണം തിരുവള്ളൂർ,ആവഡി എന്നിവിടങ്ങളിലെ നിരക്കും ഉയർത്തി. ഉത്സവകാല തിരക്ക് കുറയ്ക്കുക. എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വർധന എന്നാണ് വിശദീകരണം. അടുത്ത ജനുവരി 31 വരെ ഈ നിരക്ക് തുടരും.
നാളെ മുതൽ ഗതാഗത നിയന്ത്രണം
ചെന്നൈ : ആർകെ മഠം റോഡിൽമെട്രോ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗ്രീൻവേയ്സ് റോഡ്-ഡിജി എസ് ദിനകരൻ ശാല ജംക്ഷനിൽ നാളെ മുതൽ ഒക്ടോബർ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അഡയാറിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളും ഗ്രീൻ വേയ്സ് റോഡ് ജംക്ഷനിൽ നിന്ന് ഇടതുതിരിഞ്ഞ ശേഷം കാമരാജർ റോഡിൽ നിന്നു വലതു തിരിഞ്ഞ് ആർകെ മഠം റോഡിലേക്കു പോകണം.
തിരക്കുള്ള സമയങ്ങളിൽ അഡയാറിൽ നിന്നു വരുന്ന ഭാരവാഹനങ്ങളെ മലർ ആശുപത്രിക്കു സമീപമുള്ള ഫോർത്ത് മെയിൻ റോഡിൽ നിന്നു വഴിതിരിച്ചു വിടും. ശ്രീനിവാസ അവന്യു കാമരാജർ ശാല ജംക് ഷൻ മുതൽ ഗ്രീൻ വേയ്സ് റോഡ് ജംക്ഷൻ വരെ വൺവേ ആക്കും. കാമരാജർ ശാല, ശ്രീനിവാസ് അവന്യു ജംക്ഷൻ, സ്കൂൾ റോഡ് എന്നിവിടങ്ങളിൽ വാഹന പാർക്കിങ് അനു വദിക്കില്ല.