ചെന്നൈ: ചെന്നൈ ഡിവിഷനുകീഴിലുള്ള 8 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചു. ഉത്സവ കാല തിരക്ക് കണക്കിലെടുത്ത് ചെന്നൈ സെൻട്രൽ, എഗ്ലൂർ, താംബരം, ആവഡി, തിരുവള്ളൂർ, ചെങ്കൽപെട്ട്, ആർക്കോണം, കാട്പാടി സ്റ്റേഷനുകളിൽ പ്ലാ റ്റ്ഫോം നിരക്ക് 20 രൂപയായി ഉയർത്തിയിരുന്നു. ടിക്കറ്റ് നിരക്ക് കുറച്ചത് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി ചെന്നൈ ഡിവിഷൻ അധികൃതർ അറിയിച്ചു.
കവചം തീർക്കും:-ട്രെയിൻ യാത്ര സുരക്ഷിതമാക്കുന്നതിനായി ‘കവച്’ സ്ഥാപിക്കുന്നതിനു മുന്നോടിയായി സിഗ്നൽ സംവിധാനം നവീകരിക്കുന്ന ജോലികൾ ദക്ഷിണ റെയിൽവേ ആരംഭിച്ചു. ചുവന്ന സിഗ്നൽ ഉള്ളപ്പോൾ കടന്നുപോകുന്നതിൽ നിന്നും അമിത വേഗത്തിൽ പായുന്നതിൽ നിന്നും ലോക്കോ പൈലറ്റിനെ തടയുന്ന സംവിധാനമാണ് ഓട്ടമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ അഥവാ കവച്. ലോക്കോ പൈലറ്റ് ബേക്ക് പ്രവർത്തിച്ചില്ലെങ്കിലും കവച് ട്രെയിനിന്റെ വേഗം സ്വമേധയാ കുറയ്ക്കും. പാതകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് സെൻസറുകളുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തനം.