Home Featured ഓട്ടേരിയിൽ അനധികൃതമായി മദ്യക്കുപ്പി വില്‍ക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ച കേസില്‍ 11 പേര്‍ അറസ്റ്റില്‍

ഓട്ടേരിയിൽ അനധികൃതമായി മദ്യക്കുപ്പി വില്‍ക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ച കേസില്‍ 11 പേര്‍ അറസ്റ്റില്‍

by admin

ചെന്നൈ: ഡ്യൂട്ടിക്കിടെ മൂന്ന് പൊലീസുകാരെ ആക്രമിച്ച 11 പേര്‍ അറസ്റ്റില്‍. അനധികൃതമായി മദ്യക്കുപ്പികള്‍ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്തതിനായിരുന്നു ഇവര്‍ പൊലീസുകാരെ ആക്രമിച്ചത്. എസ്.ഐ മാരായ ജെ. സജീബ, പി. മണിവണ്ണന്‍, കോണ്‍സ്റ്റബിള്‍ എസ്. ശങ്കര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഒട്ടേരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.

മദ്യക്കുപ്പികള്‍ വില്‍പന നടത്തിയ ശേഖര്‍ എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെ പത്തോളം വരുന്ന സംഘം സജീബയെയും ശങ്കറിനെയും ആക്രമിക്കുകയായിരുന്നു. വാക്കി ടോക്കിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ മണിവണ്ണനെയും ഇവര്‍ മര്‍ദിച്ചു.

11 പേരെയും ഉടന്‍ അറസ്റ്റ് ചെയ്തു. ആക്രമിച്ച സംഘത്തിലെ ഭൂരിഭാഗം പേരും സ്ത്രീകളാണ്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp