ചെന്നൈ • വീടിനു മുൻപിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ ആളെ ഉടൻ പിടികൂടി താംബരം പൊലിസ്. പരാതി ലഭിച്ച് ഒരു മണിക്കുറിനുള്ളിൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.ബുധനാഴ്ച വൈകിട്ട് ചിറ്റില പാക്കത്തെ വീടിനു മുൻപിൽ കുട്ടുകാരോടൊത്ത് കളിക്കുകയായിരുന്ന 4 വയസ്സുകാരിയെയാണ് ഓട്ടോയിലെത്തിയ ആൾ തട്ടി ക്കൊണ്ടു പോയത്.മറ്റു കുട്ടികൾ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
കാണാതായ കുട്ടിയുടെ മാതാ പിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കുട്ടിയെ മോചിപ്പിച്ചത്.സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഓട്ടോയുടെ നമ്പർ കണ്ടത്തിയതു വഴിത്തിരിവായി.വാഹന പരിശോധനയ്ക്കിടെ കോംപെട്ട് മേൽപാലത്തിൽ ഓട്ടോ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.