ഊട്ടി: കഞ്ചാവ് വിറ്റ കേസിൽ നീലഗിരി എരുമാട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അമരൻ അറസ്റ്റിൽ.വിവരമറിഞ്ഞിട്ടും മറച്ചുവെച്ച് ഊട്ടി ബി വൺ സ്റ്റേഷനിലെ വിവേക്, ചേരം പാടി സ്റ്റേഷനിലെ ഉടയർ ശെൽവം എന്നിവരെ നീലഗിരി പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്ത് സസ്പെൻഡ് ചെയ്തു.2 മാസം മുൻപ് തേനി പൊലീസ്റ്റേഷനിലെ കോൺസ്റ്റബിൾ ഗണേശൻ കഞ്ചാവ് വിറ്റതിന് അറസ്റ്റിലായിരുന്നു.
ഇയാൾക്ക് അവിടെ കഞ്ചാവ് വിൽക്കുന്നതിന് സഹായിയായ അമരനെ എരുമാടിലേക്ക് മാറ്റി. തുടർന്ന് സസ്പെൻഷനിലായ ഗണേഷൻ എരുമാടിയിലുമെത്തി അമരനെ കഞ്ചാവ് വിൽക്കാൻ ഏൽപ്പിക്കുകയായിരുന്നു.