ചെന്നൈ : തുപ്പൽ ദേഹത്തു വീണതിന്റെ പേരിൽ ബസ് ഡ്രൈവർക്കു പൊലീസുകാരന്റെ ക്രൂരമർദനം. എംടിസി ഡ്രൈവറായ ബാലചന്ദ്രൻ സെയ്ദാപേട്ടിലെ കടയിൽ നിന്നു വെള്ളം കുടിച്ച ശേഷം റോഡിലേക്കു തുപ്പിയത് അതുവഴി പോകുകയായിരുന്ന ലൂയിസ് എന്ന പൊലീസുകാരന്റെ ദേഹത്തു വീഴുകയായിരുന്നു.ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ കുപിതനായ ഉദ്യോഗസ്ഥൻ ബാലചന്ദ്രന്റെ മുഖത്ത് കൈകൊണ്ടു കുത്തി.
ചുണ്ടുകൾ പൊട്ടി രക്തമൊഴുകുന്ന നിലയിൽ ബാലചന്ദ്രനെ കണ്ട നാട്ടുകാർ വിവരമറിയിച്ച്തിനെ തുടർന്നു സ്ഥലത്തെത്തിയ സെയ്ദാപെട്ട് പൊലീസ് ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബാലചന്ദ്രന്റെ പരാതിയിൽ ലൂയിസിനെതിരെ കേസെടുത്തതായും ഇയാളെ റിസർവ് വിഭാഗ ത്തിലേക്കു മാറ്റിയതായും അധികൃതർ അറിയിച്ചു.