തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :17,370 മെഗാവാട്ട് വൈദ്യുതി ഒറ്റ ദിവസത്തിൽ ഉപയോഗിച്ച് സംസ്ഥാനത്ത വൈദ്യുതി ഉപ റെക്കോർഡ് ഉയരത്തിലെത്തിയതായി വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജി അറിയിച്ചു. ചൂട് വർധിച്ച്തോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത്. അതേസമയം, കൽക്കരി എത്തിയതിനെ തുടർന്നു തൂത്തുക്കുടി താപവൈദ്യുത നിലയത്തിലെ 2 യൂണിറ്റുകളു ടെ പ്രവർത്തനം പുനരാരംഭിച്ചു. 29,000 ടൺ കൽക്കരിയാണ് അടിയന്തരമായി എത്തിച്ചത്.കൽക്കരി ക്ഷാമത്തെ തുടർന്നു 4 യൂണിറ്റുകളുടെ | പ്രവർത്തനം നിർത്തിവച്ചിരുന്നു.
210 മെഗാവാട്ട് വീതം ശേഷിയുള്ള 5 ജനറേറ്ററുകളാണ് തൂത്തുക്കുടി താപ വൈദ്യുത നിലയത്തിലുള്ളത്. പ്രതിദിനം 1,050 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പി ക്കുന്നത്. സംസ്ഥാനത്ത് 4 ലക്ഷം ടൺ കൽക്കരി ഇറക്കുമതി. ചെയ്യുന്നതിനുള്ള കരാർ അന്തിമമാക്കിയതായും മൂവായിരം മെഗാവാട്ട് വൈദ്യുതി വാങ്ങാൻ നടപടിയെടുത്തുവെന്നും സെന്തിൽ ബാലാജി പറഞ്ഞു.