ചെന്നൈ • നിരക്കു വർധന സംബന്ധിച്ച് തമിഴ്നാട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (ടിഎൻ ആർസി) പൊതുജനാഭിപ്രായം തേടുന്നു.ചെന്നൈ കലൈവാണർ അര ങ്ങത്തിൽ 22ന് ആണ് ടിഎൻ ഇ ആർസി ഹിയറിങ്. കോയമ്പത്തു രിൽ 16നും മധുരയിൽ 18നും പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 9നും 10.30 ഇടയിൽ എത്തി പേരുകൾ റജിസ്റ്റർ ചെയ്യുന്നവർക്ക് പരാതികളും നിർദേശങ്ങളും അവതരിപ്പിക്കാൻ അവസരം നൽകും. ജൂലൈ 16ന് പ്രഖ്യാപിച്ച നിരക്ക് വർധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടാൻ ജെഡ്കോയും മറ്റു വൈദ്യുതി കമ്പനികളും ടി എൻഇആർസിക്ക് അപേക്ഷ നൽകിയിരുന്നു.