ചെന്നൈ :കുത്തഴിഞ്ഞ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷാ സംവിധാനം. ന്യായമായ പണം നൽകി യാത്രാ സൗകര്യം ഒരുക്കേണ്ട സ്ഥാനത്ത് ആകെ കാണാനുള്ളത് ആളില്ലാ കസേര മാത്രം.ദീർഘദൂര യാത്ര കഴിഞ്ഞു കുടുംബ സമേതം എത്തുന്ന ഒട്ടേറെ യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത്.നഗരത്തിന്റെ വിവിധ ഭാഗങ്ങൾളിലേക്കു പോകേണ്ടവരിൽ നിന്ന് അവസരം മുതലാക്കി കനത്ത തുകയാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ ഈടാക്കുന്നത്.
പരാതി അറിയിക്കാനും സംവിധാനമില്ല.ബന്ധപ്പെട്ടവരുടെ ഫോൺ നമ്പറുകൾ എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്തി തിനാൽ ഡ്രൈവർമാർ ആവശ്യപ്പെടുന്ന തുക കൊടുത്ത് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തുകയല്ലാതെ മറ്റു വഴികളും യാത്രക്കാർക്കില്ല. ദീർഘദൂര കഴിഞ്ഞ് എത്തുന്നവരുടെ കൈകളിൽ ലഗേജ് ഉണ്ടാകും എന്നതിനാൽ ബസ് സ്റ്റോപ്പുകളിൽ പോയി യാത്ര തുടരാനുമാകില്ല.
നശിപ്പിച്ചത് മികച്ച സംവിധാനം
ട്രാഫിക് പൊലീസിന്റെ മുൻകയ്യിൽ ഓട്ടോ ഡ്രൈവർമാരുടെ സഹകരണ സംരംഭമായാണ് പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന യാത്ര ക്കാരെ തേടിയെത്തുന്ന ഡ്രൈവർമാരുടെ ശല്യം കുറയ്ക്കാനും പുറത്തുനിന്ന് എത്തുന്നവരെ പിഴിയുന്നതിന് അറുതി വരുത്താ നും ഒരു പരിധി വരെ പ്രീ പെയ്ഡ് സംവിധാനം സഹായകമായിരുന്നു.
എന്നാൽ കോവിഡിനു ശേഷം പുനരാരംഭിച്ചപ്പോൾ വള രെ തണുത്ത പ്രതികരണമാണ് ഡവർമാരുടേത്. യാത്ര പോ കേണ്ടത് കുറഞ്ഞ ദൂരത്തേക്കാണെങ്കിൽ പല കാരണങ്ങൾ പറ ഞ്ഞ് യാത്ര ഒഴിവാക്കാനും ഡ്രൈവർമാർ ശ്രമിക്കാറുണ്ട്. യാത്ര ക്കാർ എത്തുമ്പോൾ കൗണ്ടർ പൂട്ടിയിടുക, കൗണ്ടർ പ്രവർത്തി ക്കുമ്പോൾ ആവശ്യത്തിനു വണ്ടികൾ ഇല്ലാതിരിക്കുക തുടങ്ങി യവ പതിവു പ്രശ്നങ്ങളാണെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.