തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :ഫീസ് വർധന ആവശ്യപ്പെട്ട് സ്കൂളുകൾ അടച്ചിടാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ. ജൂണിൽ ഒരാഴ്ച സ്കൂളുകൾ അടച്ചിടുമെന്നു പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ അറിയിച്ചു.
സംസ്ഥാനത്തെ പ്രൈമറി, മെട്രിക്കുലേഷൻ, സിബിഎസ്ഇ സ്കൂളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കും. കോവിഡ് കാരണം മുൻ വർഷങ്ങളിൽ 75% ഫീസ് മാത്രമേ സ്കൂളുകൾ ഈടാക്കിയിരുന്നുള്ളു.
അതേസമയം, 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർഥി പ്രവേശനം ആരംഭിച്ചതിനാൽ ഫീസ് വർധിപ്പിക്കണമെന്നാണ് ആവശ്യം. കോവിഡ് സാഹചര്യം കണ ക്കിലെടുത്ത് കഴിഞ്ഞ വർഷങ്ങളിൽ കൂടുതലായും ഓൺലൈൻ ക്ലാസ് ആയിരുന്നു നൽകിയിരുന്നത്.
എന്നാൽ ഇപ്പോൾ സാഹചര്യം മെച്ചപ്പെട്ടതോടെ നേരിട്ടുള്ള ക്ലാസ് ആരംഭിച്ചതായും കുറഞ്ഞ ഫീസിൽ സ്കൂളുകൾ നടത്തിക്കൊണ്ടു പോകാനാകില്ലെന്നും അസോസിയേഷൻ അറിയിച്ചു.