Home മലയാള സിനിമക്ക് ഒരു സൗമ്യമുഖം കൂടി നഷ്ടപെട്ടു, നിര്‍മ്മാതാവ് സതീഷ് അന്തരിച്ചു

മലയാള സിനിമക്ക് ഒരു സൗമ്യമുഖം കൂടി നഷ്ടപെട്ടു, നിര്‍മ്മാതാവ് സതീഷ് അന്തരിച്ചു

by shifana p

പകുതിയെഴുതിയ തിരക്കഥയുമായി സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങുക അതും തന്റെ ആത്മാര്‍ത്ഥ സുഹൃത്തെഴുതിയ തിരക്കഥ. അന്നാ സിനിമ നടന്നില്ലെങ്കിലും പില്‍ക്കാലത്തു രണ്ടുപേരും പ്രശസ്തരായത് ചരിത്രം. തിരക്കഥയെഴുതിയത് ഗിരീഷ് പുത്തഞ്ചേരി, നിര്‍മാതാവായതു സതീഷ് കുറ്റിയില്‍. ഗിരീഷ് പുത്തഞ്ചേരി മികച്ച തിരക്കഥാകൃത്തും ഗാനരചയിതാവുമായി. സതീഷ് ചലച്ചിത്ര നിര്‍മ്മാതാവും. ഏഴു സിനിമകളാണ് സതീഷ് നിര്‍മ്മിച്ചത. കാക്കക്കും പൂച്ചക്കും കല്യാണം, കിണ്ണംകട്ട കള്ളന്‍ എന്നിവയെല്ലാം അദ്ദേഹം നിര്‍മ്മിച്ച ഹിറ്റ് സിനിമകളാണ്.

കോഴിക്കോട് വടകരയിലുള്ള ജയഭാരത് തിയേറ്റര്‍ ഉടമ കൂടിയായിരുന്നു. 68 വയസ്സിലെത്തിയ അദ്ദേഹം കുറച്ചു മാസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു, കലാഹൃദയം മാത്രമായിരുന്നില്ല ജനകീയനും കൂടിയായ അദ്ദേഹം 2016 ല്‍ നിയമാസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്‌എന്‍ഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന്‍ സെക്രട്ടറി ആയിരുന്നു.. പിതാവ്: സ്വാതന്ത്ര്യസമര സേനാനി കുറ്റിയില്‍ നാരായണന്‍. മാതാവ്: ലക്ഷ്മി. ഭാര്യ: അഡ്വ. സൈറ സതീഷ്. മക്കള്‍: ബ്രിട്ടോ സതീഷ്, ഷാരേ സതീഷ്. കലാരംഗത്തുള്ളവരും രാഷ്ട്രീയ രംഗത്തുള്ളവരും, സാംസ്‌കാരിക രംഗത്തുള്ളവരും ആദരഞ്ജലികളര്‍പ്പിച്ചു.

Leave a Comment

error: Content is protected !!
Join Our Whatsapp