Home Featured വൈദ്യുതി നിരക്ക് വർധന; പ്രതിഷേധം കത്തുന്നു

വൈദ്യുതി നിരക്ക് വർധന; പ്രതിഷേധം കത്തുന്നു

ചെന്നൈ: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ. ജനങ്ങളുടെ തലയിൽ ഇടിത്തീയായി പതിച്ചത് വൈദ്യുതി നിരക്കാണോ ഭരണ പരാജയത്തിന്റെ വിലയാണോയെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനി സാമി ട്വിറ്റർ കുറിപ്പിൽ ചോദിച്ചു. വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന സർക്കാർ സമീപനം അംഗീകരിക്കാനാകില്ലെന്ന് ഒ.പ നീർസെൽവം പറഞ്ഞു.

നിരക്ക് വർധന സാധാരണക്കാരെ ബാധിക്കുമെന്നും പിൻവലിക്ക്ണമെന്നും വിസികെ നേതാവ് തിരുമാവളവൻ പ്രതികരിച്ചു. വർധിപ്പിച്ച നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃ ഷ്ണൻ, തീരുമാനം പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം ദുരിതത്തിലാക്കുമെന്നും പറഞ്ഞു.

അതേസമയം, നിരക്കു വർധനയെ വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി ന്യായീകരിച്ചു.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടിൽ നിരക്ക് കുറവാണെന്നും ഗാർഹിക ഉപയോക്താക്കൾ, ചെറുകിട വ്യവസായികൾ, വൻ വ്യവസായങ്ങൾ തുടങ്ങി ഒരു വിഭാഗത്തെയും ബാധിക്കാത്ത തരത്തിലാണു നിരക്കു വർധനയെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp