സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇന്നലെ ചെറിയ രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഖ്യമന്ത്രി പരിശോധനക്ക് വിധേയനായെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നും പുതുച്ചേരി ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വക്താവ് അറിയിച്ചു.
പുതുച്ചേരിയില്‍ റെക്കോര്‍ഡ് പ്രതിദിന മരണനിരക്ക്
കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്ക്. 26 കോവിഡ് മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 1633 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 71,709 ആയി.
പുതുതായി 26 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ നിരക്ക് 965 ആയി. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക് മെയ് എട്ടിനായിരുന്നു. അന്ന് 19 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പുതുച്ചേരി മേഖലയില്‍ 22, കാരയ്ക്കല്‍ 2, മാഹി, യാനം എന്നിവിടങ്ങളില്‍ ഓരോ മരണങ്ങള്‍ എന്നിങ്ങനെയാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കല്‍പ്പാക്കം ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 337 ഒഴിവ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 9022 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 8.56 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. 14,034 സജീവ കോവിഡ് കേസുകളാണ് നിലവില്‍ പുതുച്ചേരിയിലുള്ളത്. 1158 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായത് 56,710 പേരാണ്.
ജയലളിതയെ അഴിമതിക്കേസില്‍ പൂട്ടിയ വ്യക്തി; തമിഴ്‌നാട് എ.ജിയായി ആര്‍.ഷണ്മുഖസുന്ദരം
ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാര്‍
വെള്ളിയാഴ്ച കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് എന്‍ രംഗസ്വാമി അധികാരമേറ്റത്. ലഫ്റ്റനന്റ് ജനറല്‍ തമിലിസൈ സൗന്ദരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടകത്തിന് ശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാരാണ് പുതുച്ചേരിയിലേത്.
‘ഇത്തരം വാഹനങ്ങൾ ഇനി മുതൽ ടോൾ അടക്കേണ്ടതില്ല’ ദേശീയപാത അതോറിറ്റി
71 കാരനായ എന്‍ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് ഇതു നാലാം തവണയാണ്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
എംകെ സ്റ്റാലിന്റെ ഓഫീസ് സെക്രട്ടറി ഒരു ‘ചെന്നൈ മലയാളി’; ആരാണ് അനു ജോര്‍ജ് ഐഎഎസ്,
നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 ല്‍ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് എന്‍ആര്‍ കോണ്‍ഗ്രസ് – ബിജെപി സഖ്യം അധികാരത്തിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ് പത്ത് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സഖ്യകക്ഷിയായ ബിജെപി ആറു സീറ്റിലും ജയിച്ചു. പുതുച്ചേരിയില്‍ ആദ്യമായിട്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഫെബ്രുവരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് അധികാരത്തില്‍ നിന്നിറങ്ങുന്നതുവരെ ഭരിച്ച കോണ്‍ഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് ലഭിച്ചത്. സഖ്യ കക്ഷിയായ ഡിഎംകെ മത്സരിച്ച 13 സീറ്റുകളില്‍ ആറിടത്ത് വിജയിച്ചു.
കോവിഡിനെതിരായ പോരാട്ടത്തില്‍ തമിഴ്നാട് സര്‍ക്കാരിന് സഹായവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്