Home Featured സാന്ത്വന കരങ്ങളുമായി ഖാഇദെ മില്ലത്ത് സെന്റർ ഫോർ ഹ്യുമാനിറ്റി

സാന്ത്വന കരങ്ങളുമായി ഖാഇദെ മില്ലത്ത് സെന്റർ ഫോർ ഹ്യുമാനിറ്റി

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ഖാഇദെ മില്ലത്ത് സെന്റർ ഫോർ ഹ്യുമാനിറ്റി പാലിയേറ്റീവ് ഹോം കെയർ ത്രിദിന പരിശീലന ക്യാംപ് സമാപിച്ചു. വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ ഉദ്ഘാടനം ചെയ്തു. എഐകെഎംസിസി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കുഞ്ഞുമോൻ ഹാജി അധ്യക്ഷനായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടിയ ഖാഈദെ മില്ലത്ത് മുഹമ്മദ് ഇസ്മഈൽ സാഹിബിന്റെ പേരിൽ ചെന്നൈയിൽ ആരംഭിക്കുന്ന പദ്ധതി ഉടൻ തന്നെ തമിഴ്നാടിന്റെ വിവിധ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു ജനറൽ സെക്രട്ടറി എ.ഷംസുദ്ദീൻ പറഞ്ഞു.

പരിശീലനത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ട്രഷറർ എം.പി.ഫാറൂഖ് നിർവഹി ച്ചു. മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ടി.വി.ഇസ്മായിൽ, ജന.സെക്രട്ടറി ടി.കെ. അബ്ദുൽ നാസർ, ഡോ.അമീൻ, പി .ടി.അലി തുടങ്ങിയവർ പങ്കെടുത്തു.ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള 16 മണിക്കൂർ പരിശീലനത്തിനു ഡോ.എം.എ.അമീറലി, ജോസ് പുളിമൂട്ടിൽ, വി.വി. പ്രിൻസ് എന്നിവർ നേതൃത്വം നൽകി. 52 വൊളന്റിയർമാരാണു പരിശീലനം പൂർത്തിയാക്കിയത്. ചെന്നൈ ക്രസന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഖാഇദെ മില്ലത്ത് പാലിയേറ്റീവ് കെയറിന്റെ സേവനം മാർച്ച് രണ്ടാം വാരം മുതൽ നഗരത്തിൽ ലഭ്യമായി തുടങ്ങും. ദീർഘകാലമായി കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്ന് സാന്ത്വന പരിചരണം നൽകുന്ന സംവിധാനം നഗരത്തിലെ ജനകീയാരോഗ്യ രംഗത്തിനു പുതിയ ഉണർവേകുമെന്ന് അധികൃതർ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp