Home Featured ജയലളിതയെ അഴിമതിക്കേസില്‍ പൂട്ടിയ വ്യക്തി; തമിഴ്‌നാട് എ.ജിയായി ആര്‍.ഷണ്മുഖസുന്ദരം

ജയലളിതയെ അഴിമതിക്കേസില്‍ പൂട്ടിയ വ്യക്തി; തമിഴ്‌നാട് എ.ജിയായി ആര്‍.ഷണ്മുഖസുന്ദരം

by admin

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ഷണ്‍മുഖസുന്ദരത്തെ ഡിഎംകെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ജയലളിതയെ അഴിമതിക്കേസില്‍ കുടുക്കിയ വ്യക്തിയാണ് ഇദ്ദേഹം. 1995ലാണ് ഷണ്‍മുഖസുന്ദരം ജയലളിതയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ പരാതി നല്‍കിയത്. ഇതിന്റെ പേരില്‍ ഇദ്ദേഹത്തിന് വലിയ രീതിയില്‍ വധഭീഷണിയും മറ്റും നേരിടേണ്ടി വന്നിരുന്നു. പരാതി നല്‍കി ദിവസങ്ങള്‍ക്കുളളില്‍ തന്നെ കില്‍പ്പോക്കിലെ വീട്ടില്‍ ഷണ്‍മുഖസുന്ദരത്തിനെതിരെ വധശ്രമം നടന്നു. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ അഭിഭാഷകര്‍ മൂന്ന് ആഴ്ചയോളം കോടതി ബഹിഷ്‌കരിച്ച്‌ സമരം നടത്തിയത് വലിയ വാര്‍ത്തയായിരുനന്നു. സിബിഐ അന്വേഷിച്ച ഈ കേസിലെ ആറ് പ്രതികളെ പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1996 മുതല്‍ 2001 വരെ സംസ്ഥാനത്തിന്റെ പബ്ലിക് പ്രോസിക്യൂട്ടറായും 2002 മുതല്‍ 2008 വരെ ഡിഎംകെ രാജ്യസഭാംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp