ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആത്മകഥ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. ഫെബ്രുവരി 28 – നാണ് ആത്മകഥയുടെ പ്രകാശനം നടക്കുക. ‘ഉംഗളിൽ ഒരുവൻ’ എന്ന ആത്മകഥയുടെ ആദ്യ ഭാഗമാണ് പ്രകാശനം ചെയ്യുക. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
ഫെബ്രുവരി 28 – ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആത്മകഥയുടെ പ്രകാശനം നിർവ്വഹിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി.
അതേസമയം, മുതിർന്ന ഡിഎംകെ നേതാവും ജലവിഭവ മന്ത്രിയുമായ ദുരൈ മുരുകൻ ചടങ്ങിന്റ അധ്യക്ഷത വഹിക്കും. കവിയും ഗാന രചയിതാവുമായ വൈരമുത്തുവും നടൻ സത്യരാജും പങ്കെടുക്കും. നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ തിരുനെൽവേലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ടാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ആത്മകഥയുടെ ആദ്യ ഭാഗത്ത് 1976 വരെയുള്ള തന്റെ ജീവിതം വിവരിക്കുന്നു. അതായത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ 23 വർഷങ്ങൾ. “ഈ പ്രസ്ഥാനങ്ങളെ ഓർക്കുമ്പോൾ, നമ്മുടെ നേതാക്കളുടെ മഹത്വത്തെക്കുറിച്ച് അഭിമാനം തോന്നുന്നു. നേതാക്കളുടെ നയങ്ങൾ, ഈ വളർച്ച കൈവരിക്കാൻ പാർട്ടി, പാർട്ടി നേരിട്ട പോരാട്ടങ്ങൾ എന്നിവ വളരെ വികാരമുളളവയാണ്,” സ്റ്റാലിൻ പറഞ്ഞു. എം. കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനായി എം കെ സ്റ്റാലിൻ ജനിച്ചത്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന് പൂർണനാമം. തമിഴ്നാടിന് കണ്ടതിൽ ഏറ്റവും മികച്ചതും എട്ടാമത്തെയും മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായി 1996 മുതൽ 2002 വരെ ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. എന്നാൽ, 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചു.
രാഷ്ട്രീയ യാത്രയിൽ പുരോഗമിക്കുന്ന സ്റ്റാലിൻ താമസിയാതെ 1973-ൽ ഡിഎംകെയുടെ ജനറൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാലിൻ പിൻഗാമിയാകുമെന്ന് കരുണാനിധി വ്യക്തമാക്കിയിരുന്നു. 2013 ജനുവരി 3 നാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, 2017 ജനുവരി 4 ന് സ്റ്റാലിൻ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി സ്റ്റാലിൻ ചുമതലയേറ്റു.