ചെന്നൈ • ബുക്ക് ചെയ്തിട്ടും ശരിയായ സീറ്റ് ലഭിക്കാതെ ബുദ്ധിമുട്ടിയ ട്രെയിൻ യാത്രക്കാരന്അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദക്ഷിണ റെയിൽവേയോടു സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ ഉത്തര വിട്ടു. കോയമ്പത്തൂരിൽ ജുഡീഷ്യൽ ഓഫിസറായി ജോലി ചെയ്യുന്ന ചന്ദ്രശേഖരൻ നൽകിയ പരാതിയിലാണു നടപടി.2014 ജൂണിൽ ഭാര്യയ്ക്കു കട്ടികൾക്കുമൊപ്പം കോയമ്പത്തുരിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ 2 പേർക്കു മാത്രമാണ് എസി കോച്ചിൽ യാത്ര ചെയ്യാനായത്.
ബാക്കിയുള്ളവർ ലോക്കൽ കംപാർട്ട്മെന്റിൽ യാത ചെയ്യേണ്ടി വന്നു.ഇതു സംബന്ധിച്ച് ടിക്കറ്റ് പരിശോധകനോട് ചോദിച്ചെങ്കിലും അയാൾ ചന്ദ്രശേഖരനെയും ഭാര്യയെയും അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. റെയിൽവേയുടെ അനാസ്ഥക്കും ടിക്കറ്റ് പരി ശോധകന്റെ പെരുമാറ്റം മൂലംണ്ടായ ദുരിതത്തിനും നഷ്ട പരിഹാരമായി 25 ലക്ഷം രുപയാണ് ചന്ദ്രശേഖരൻ ആവശ്യപ്പെട്ടത്. ഹർജി പരിഗണിച്ച കമ്മിഷൻ അധ്യക്ഷൻ ആർ സുബ്ബയ്യ അംഗം വെങ്കിടേഷ് പെരുമാൾ എന്നിവർ പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ നിയമ ചെലവ് നൽകാനും ഉത്തരവിട്ടു.