Home Featured ചെന്നൈയിലെ പ്രളയത്തില്‍ പെട്ട് സൂപ്പര്‍ താരം രജനീകാന്തിന്റെ വീടും

ചെന്നൈയിലെ പ്രളയത്തില്‍ പെട്ട് സൂപ്പര്‍ താരം രജനീകാന്തിന്റെ വീടും

by jameema shabeer

മിഷോങ് ചുഴലികാറ്റിനെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. കനത്ത വെള്ളക്കെട്ടില്‍ ജനജീവിതം താറുമാറായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ് ഗാര്‍ഡന് ചുറ്റും വെള്ളമാണ്. ഒട്ടുമിക്ക നടീ നടൻമാരും വെള്ളപ്പൊക്കത്തിലെ ദുരിത ജീവിതം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

രജനിയുടെ വീട്ടിലും മഴ വെള്ളം കയറിയിട്ടുണ്ട്, ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. പലയിടത്തും ഒന്നാം നില വരെ വീടുകളില്‍ വെള്ളം കയറിയത് ജനത്തെ ബുദ്ധിമുട്ടിലാക്കി മാറ്റി, വൈദ്യുതി, ഭക്ഷണം, കുടിവെള്ളം എന്നിവക്കെല്ലാം സാധാരണ ജനങ്ങള്‍ വലയുന്ന കാഴ്ച്ചകളാണ് പുറത്തെത്തിയത്.

You may also like

error: Content is protected !!
Join Our Whatsapp