Home Featured പുതുച്ചേരിക്ക് സംസ്ഥാന പദവി; വീണ്ടും പ്രമേയം പാസാക്കുമെന്ന് രംഗസാമി

പുതുച്ചേരിക്ക് സംസ്ഥാന പദവി; വീണ്ടും പ്രമേയം പാസാക്കുമെന്ന് രംഗസാമി

പുതുച്ചേരി • പുതുച്ചേരിക്കു സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടു വീണ്ടും പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി നിയമസഭയിൽ അറിയിച്ചു. കേന്ദ്രസർക്കാരിനോട് എന്ത് ചോദിച്ചാലും നടക്കില്ലെന്നും വർഷങ്ങളായി ഇതേ അവസ്ഥയാണെന്നും രംഗസ്വാമി തുറന്നടിച്ചു.എൻആർ കോൺഗ്രസ് ആരംഭിച്ചപ്പോൾ, പുതുച്ചേരിക്കു സംസ്ഥാന പദവി ആവശ്യപ്പെട്ടിരുന്നു.

13 തവണ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നെന്നും സംസ്ഥാന പദവി കൊണ്ട് മാത്രമേ എല്ലാ അധികാരവും ലഭിക്കുകയുള്ളൂ എന്നും രംഗസാമി പറഞ്ഞു. ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കൊടുവിലാണു രംഗസ്വാമി നിലപാട് വ്യക്തമാക്കിയത്.

ജയലളിതയുടെ മരണം; റിപ്പോർട്ട് നാളെ

ചെന്നൈ • ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ആറുമുഖസാമി കമ്മിഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും. അന്തിമ റിപ്പോർട്ട് തയാറാക്കിയതായി കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഒ.പനീർസെൽവം, ജയലളിതയുടെയും ശശികലയുടെയും ബന്ധുക്കൾ, അപ്പോളോ ആശുപത്രി ഡോക്ടർമാർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങി ഇരുനൂറോളം പേരെ വിസ്തരിച്ച കമ്മിഷന്റെ അന്വേഷണം കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്.

ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ പിഴവുകളില്ലെന്നാണ് എയിംസ് വിദഗ്ധർ നൽകിയ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ കോയമ്പത്തൂർ സന്ദർ ശനത്തിനു ശേഷം തിരിച്ചെത്തുന്ന 26ന് റിപ്പോർട്ട് സമർപ്പിക്കും.

You may also like

error: Content is protected !!
Join Our Whatsapp