Home Featured വടക്കൻ കേരളത്തിലേക്ക് സ്ഥിരം സ്വകാര്യ ബസ്

വടക്കൻ കേരളത്തിലേക്ക് സ്ഥിരം സ്വകാര്യ ബസ്

ചെന്നൈ:വടക്കൻ കേരളത്തിലേക്കു സ്ഥിരം സർവിസുമായി സ്വകാര്യ ഓപ്പറേറ്റർ. കോഴിക്കോടു നിന്ന് ചെന്നെയിക്കുള്ള ബസ് സർവീസ് ജൂലൈ 1 മുതൽ ആരംഭിക്കുമെന്ന് സംരംഭത്തിനു നേതൃത്വം നൽകുന്ന മലപ്പുറം ചെമ്മാട് സ്വദേശി കെ.പി.മുഹമ്മദ് റാഫി പറഞ്ഞു. സർവീസ് നടത്താൻ ആവശ്യമായ ബസുകൾ തയാറായി കഴിഞ്ഞ്ന്നും ആവശ്യമായ അനുമതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ബസ് 1ന് വൈകിട്ട് 7ന് കോഴിക്കോട് ബൈപാസിൽ നിന്ന് പുറപ്പെടും. ചെന്നൈയിൽ നിന്നുള്ള ആദ്യ യാത്ര 2ന് രാത്രി 10ന് പട്ടിണപ്പാക്കത്തു നിന്നു പുറപ്പെടും. പുഷ്ബാക് സീറ്റുകളുംള്ള സെമി സ്ലീപ്പർ ബസുകളാ ണ് സർവീസ് നടത്തുക. കുടൂസ് ട്രാവൽസ് എന്നാണ് പേരിട്ടിരിക്കുന്നത്.

തലപ്പാറ,വേങ്ങര, മലപ്പുറം, പെരിന്തൽ മണ്ണ, പാലക്കാട്, കോയമ്പ്ത്തുർ, തിരുപ്പൂർ, ഈറോഡ്,സേലം വഴിയാണ് സർവീസ്. ചെന്നൈയിൽ ലെതർ ബിസിനസുള്ള റാഫി ഇവിടെ ജോലി ചെയ്യുന്നവരുടെ യാത്രാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്വന്തമായി സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ബസ് സർവീസ് നടത്തിയ അനുഭവമാണ് ട്രാവൽസ് ആരംഭിക്കാൻ ആത്മവിശ്വാസം പകർന്നതെന്ന് ആദ്ദേഹം പറഞ്ഞു.

സർവീസിനു ലഭിക്കുന്ന സ്വീകരണത്തിന് അനുസരിച്ച് സ്ടാൻ ലീപ്പർ, എസി ബസുകളും ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് റാഫി പറഞ്ഞു. വിരലിലെണ്ണാവുന്ന ട്രെയിനുകളെ ആശ്രയിക്കുന്ന മലബാറുകാർക്ക് വലിയ ആശ്വാസമാകും പുതിയ ബസ് സർവീസെന്ന് ഒഎം ആറിൽ ചായക്കട നടത്തുന്ന സാമൂഹിക പ്രവർത്തകൻ അഷറഫ് പടിഞ്ഞാറെക്കര പറഞ്ഞു.

സേലം വഴിയാണ് സർവീസ്. ചെന്നൈയിൽ ലെതർ ബിസി നസുള്ള റാഫി ഇവിടെ ജോ ലി ചെയ്യുന്നവരുടെ യാത്രാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്വന്തമായി സർ വീസ് ആരംഭിക്കാൻ തീരുമാകോഴിക്കോട്, മലപ്പുറം ജി ല്ലകൾ കേന്ദ്രീകരിച്ച് ബസ് സർവീസ് നടത്തിയ അനുഭ വമാണ് ട്രാവൽസ് ആരംഭി ഞാൻ ആത്മവിശ്വാസം പകർ ന്നതെന്ന് ആദ്ദേഹം പറഞ്ഞു.

സർവീസിനു ലഭിക്കുന്ന സ്വീ കരണത്തിന് അനുസരിച്ച് സ്ടാൻ ലീപ്പർ, എസി ബസുകളുംആരംഭിക്കാൻ പദ്ധതി യുണ്ടെന്ന് റാഫി പറഞ്ഞു. വിരലിലെ ണ്ണാവുന്ന ട്രെയിനുക ളെ ആശ്രയിക്കുന്ന മലബാറുകാർക്ക്വലിയ ആശ്വാസമാ കും പുതിയ ബസ് സർവീസെന്ന് ഒഎം ആറിൽ ചായക്കട നട ത്തുന്ന സാമൂഹിക പ്രവർത്തകൻ അഷറഫ് പടിഞാരേക്കാരാ പറഞ്ഞു.

കോഴിക്കോടു നിന്ന് ബസ് ചെന്നൈയിലെത്താൻ ചുരുങ്ങിയത് 30,000 രൂപ ചെലവു വരുമെന്നാണ് കണക്കുകൂ കൂട്ടൽ. കോഴിക്കോടു നിന്ന് ചെന്നൈയ്ക്കു 1200 രൂപയാണ് നിരക്ക്. ഏകദേശം 12 മണിക്കൂറാണ് യാത്രാസമയം. പാർസലുകൾക്കുള്ള സൗകര്യവും ഉണ്ടാകും. ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് സർവീസ് കാര്യക്ഷമമാക്കുമെന്നും റാഫി പറഞ്ഞു. ബുക്കിങ്ങിന് ബന്ധപ്പെടാൻ 6235615000, 6235875000.

You may also like

error: Content is protected !!
Join Our Whatsapp