തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഫ്ലോട്ട് ഒഴിവാ ക്കിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഫ്ലോട്ട് ഒഴിവാക്കിയതു ദുഃഖകര മാണെന്നു പറഞ്ഞ സ്റ്റാലിൻ വിദഗ്ധ സമിതി അംഗങ്ങൾ നിർദേശിച്ച മാർഗനിർദേശം പാലിച്ചു തയാറാക്കിയ ഫ്ലോട്ട് ഒഴി സ്വാതന്ത്ര്യ പരേഡിൽ നിന്ന് ഫ്ലോട്ട് ഒഴിവാ വാക്കിയത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന പ്രതിനിധികൾ വിദഗ്ധ സമിതിക്ക് മുന്നിൽ വിശദീകരിച്ചിരുന്നു .
തമിഴ്നാടിന്റെ ഫ്ലോട്ടിൽ വിദഗ്ധ സമിതി അംഗങ്ങൾ ആദ്യ യോഗത്തിൽ നിർദേശിച്ച അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്ര സമര സേനാനി വി. ഒ. ചിദംബരനാർ, മഹാകവി ഭാരതീയർ കയ്യിൽ വാളുമായി റാണി വേലു നാച്ചിയറും വനിതാ സൈനികരും ഉൾപ്പെടുന്നതാണ് ഫ്ലോട്ട്. സംഭവത്തിൽ രാഷ്ട്രീയ നേതാ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിന് എതിരെ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ
ബെംഗളൂരു റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണഗുരുവിനെ പ്രമേയമാക്കിയുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതു പ്രധാനമന്ത്രി അറിഞ്ഞിട്ടാണോ എന്ന ചോദ്യമുന്നയിച്ചു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ മുഖ്യ സ്ഥാനമുള്ള ശ്രീനാരായണഗുരുവിനെ അംഗീകരിക്കാൻ എന്തു കൊണ്ടാണു ബിജെപി മടിക്കുന്നത്. ഹിന്ദു മതത്തിലെ അനാചാരംങ്ങൾക്കെതിരെയാണ് ശ്രീനാരായണ ഗുരു പടപൊരുതിയത്. സാമൂഹിക നീതിക്കായി വാദിച്ച പരി ഷ്കർത്താവിനെ ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണ് ബി ജെപി അവഗണിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കൊല്ലം ചടയമംഗലത്തെ ജടായു പാറ പ്രമേയമാക്കിയ നിശ്ചലദൃശ്യത്തിനാണു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജൂറി അനുമതി നിഷേധിച്ചത്.
നിശ്ചലദൃശ്യത്തിന്റെ കവാടത്തിൽ ശ്രീനാരായണഗുരുവിന്റെ ചിത്രത്തിനു പകരം ശങ്കരാചാര്യരുടെ ചിത്രം സ്ഥാപിക്കണം എന്നായിരുന്നു ജൂറി നിർദേശിച്ചത്. ദക്ഷിണേന്ത്യയിൽ നിന്ന് ഇത്തവണ കർണാടകയ്ക്കു മാത്രമാണു പരേഡിൽ പങ്കെടുക്കുന്നതിന് അനുമതി.

ഷോർട്ട് ഫിലിം നിർമിക്കാൻ തട്ടിക്കൊണ്ട് പോകൽ നാടകം
ചെന്നൈ: ഷോർട്ട് ഫിലിം നിർമിക്കാൻ ആവശ്യമായ പണത്തിനു വേണ്ടി തട്ടിക്കൊണ്ടു പോകൽ നാടകം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചെന്നൈ തിരുവല്ലിക്കേണി രാംനഗർ സ്വദേശി കൃഷ്ണപ്രസാദിനെ(24)യാണു സെക്കന്തരാബാദിൽ നിന്നു തെലങ്കാന പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ബിഎ പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്കു പോകാതിരുന്ന കൃഷ്ണപ്രസാദ് കഴിഞ്ഞ 13നു വടപളനിയിലെ പ്രശസ്തമായ ഷോപ്പിങ് മാളിൽ പോയിരുന്നു. എന്നാൽ, പിന്നീട് ഇയാൾ തിരിച്ചെത്തിയില്ല. ഇതോടെ ഇയാളുടെ പിതാവ് പെഞ്ചിലയ്യ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ മകനെ തട്ടിക്കൊണ്ടു പോയെന്നും 30 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് പെഞ്ചിലയ്യയുടെ വാട്സാപ്പിൽ സന്ദേശമെത്തി. ഇതും പൊലീസിന് ഇയാൾ കൈമാറിയതോടെ അന്വേഷണം സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ ശക്തമാക്കി. കൃഷ്ണപ്രസാദിന്റെ മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങളും സ്ഥലവും പരിശോധിച്ചപ്പോഴാണ് ഇയാൾ സെക്കന്തരാബാദിലുള്ളതായി കണ്ടെത്തിയത്. തുടർന്നു തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് ചെന്നൈയിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ തനിക്കു ജോലിയില്ലാത്തതിനാലും ഷോർട്ട് ഫിലിം ചെയ്യാൻ പണം ആവശ്യമായതിനാലുമാണ് ഇത്തരത്തിലൊരു നാടകം കളിച്ചതെന്ന് ഇയാൾ സമ്മതിച്ചു. ശക്തമായ താക്കീതു നൽകിയാണു പൊലീസ് കൃഷ്ണപ്രസാദിനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്.

Order@ www.mudkart.com
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1