
ചെന്നൈ: സ്കൂൾ കവാടങ്ങളിൽ കുട്ടികളെ പുഞ്ചിരിയോടെ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പൂക്കളും മധുരവും നൽകി കുട്ടികളെ സ്വീകരിക്കണം. ആദ്യ രണ്ടാഴ്ച പാഠഭാഗങ്ങൾക്കു പകരം കഥകളും പാട്ടുകളും കളികളുമൊക്കയായി വ്യത്യസ്തമായ അനുഭവങ്ങൾ നൽകി സ്കൂളിനെ കുട്ടികൾക്കു പ്രിയങ്കരമാക്കാനുള്ള ശ്രമങ്ങൾ നടത്തണം. കുട്ടികളെ സ്വീകരിക്കാനായി രാവിലെ തന്നെ സ്കൂളുകൾക്കു മുന്നിലെത്താൻ എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരോടും നിർദേശിച്ചിട്ടുണ്ട്.