Home Featured 17 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചയാൾക്ക് ഒ.എൻ.വി പുരസ്‌കാരം;തമിഴ് കവി വൈരമുത്തുവിനെതിരെ റിമ കല്ലിങ്കൽ

17 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചയാൾക്ക് ഒ.എൻ.വി പുരസ്‌കാരം;തമിഴ് കവി വൈരമുത്തുവിനെതിരെ റിമ കല്ലിങ്കൽ

by admin

മീ ടൂ ആരോപിതനായ തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തുവിന് ഒ.എൻ.വി. പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ. പുരസ്കാരം നൽകിയ ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമയുടെ പോസ്റ്റ്.

*പൊലീസിനെ ഉപയോഗിച്ച്‌ ജനങ്ങളെ നേരിടേണ്ടതില്ലെന്ന തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജൻ ; കയ്യടിച്ചു സോഷ്യൽ മീഡിയ*

17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയതിനെ ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു റിമയുടെ വിമർശനം. ഒറ്റ വരി ട്വീറ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേർ പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തു.

ഇന്നലെയാണ് ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പിന്നാലെ ഗായിക ചിന്മയി ശ്രീപദ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

വൈരമുത്തുവിനു പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എൻ.വി. അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം.

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംക അതിക്രമ ആരോപണം ഉയർന്നത്.

തമിഴ്നാട് : സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട്‌ ചെയ്തത് 33,764 കോവിഡ് കേസുകൾ, 475 മരണം

പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്ബാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് വൈരമുത്തുവിനെതിരെ നിരവധി ആരോപണങ്ങളാണു മീ ടൂവിന്റെ ഭാഗമായി എത്തിയത്.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp