ചെന്നൈ: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും മുന്നേറി ചെന്നൈ മെട്രോ. ജൂലൈയെ അപേക്ഷിച്ച് മൂന്നര ലക്ഷം പേരാണ് ഓഗസ്റ്റിൽ അധികം യാത്ര ചെയ്തത്.ഓഗസ്റ്റിൽ 56.66 ലക്ഷം പേരും ജൂലൈയിൽ 53.17 ലക്ഷം പേരും യാത്ര ചെയ്തു. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ മൊത്തം 3.57 കോടി ആളുകളാണ് മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തത്.ജനുവരി മുതൽ ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്.
കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർ ഷിക്കുന്നതിനായി ക്യുആർ കോ ഡ്, ട്രാവൽ കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്കു ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവു നൽകുന്നുണ്ട്.
ചെന്നൈ :വിദ്യാർഥിനികളുടെ ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച് ഹോസ്റ്റൽ സെക്യൂരിറ്റി അറസ്റ്റിൽ
ചെന്നൈ • റജിസ്റ്ററിൽ നിന്നു വിദ്യാർഥിനികളുടെ ഫോൺ നമ്പർ ശേഖരിച്ച് ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച് ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ഒഎംആർ പടൂരിലെ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനായ തിരുനെൽവേലി സ്വദേശി ബാലസുബ്രഹ്മണി (42) ആണു പിടിയിലായത്. ഒരാഴ്ച മുൻപാണ് ഇയാൾ ജോലിക്കെത്തിയത്.
വിദ്യാർഥിനികൾ വരുമ്പോഴും പോകുമ്പോഴും പേരും മറ്റും വിവരങ്ങളും രേഖപ്പെടുത്തുന്ന റജിസ്റ്ററിൽ നിന്നു ശേഖരിച്ച ഫോൺ നമ്പറുകളിലേക്കാണ് ഇയാൾ അശ്ലീല വിഡിയോ അയച്ചത്. കോളജ് അധികൃതരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനാണ് ഇതിനു പിന്നിലെന്നു കണ്ടെത്തിയത്