Home Featured ഫെഡ്ബാങ്കിലെ കവർച്ച: 31.7 കിലോ സ്വർണം കണ്ടെത്തി

ഫെഡ്ബാങ്കിലെ കവർച്ച: 31.7 കിലോ സ്വർണം കണ്ടെത്തി

ചെന്നൈ :അറുമ്പാക്കം ഫെഡ് ബാങ്ക് ശാഖയിൽ നിന്ന് ജീവനക്കാരൻ കവർന്ന 31.7 കിലോ സ്വർണവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെത്തി. ഇതിൽ 700 ഗ്രാം ഉരുക്കിയ നിലയിലായിരുന്നു. മറ്റൊരു ശാഖയിൽ റീജനൽ മാനേജരായ മുരുകനും കൂട്ടാളികളും ചേർന്നാണു 13നു പട്ടാപ്പകൽ കൊള്ള നടത്തിയത്.സ്കൂളിൽ സഹപാഠികളായിരുന്ന ഏഴംഗ കവർച്ചാ സംഘത്തിലെ സന്തോഷ്, ബാലാജി, ശക്തിവേൽ എന്നിവർ ആദ്യം അറസ്റ്റിലായി.

ഇതിനിടെ, കോടതിയിൽ കീഴടങ്ങാനെത്തിയ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ മറ്റുള്ളവരും പിടിയിലായി. 10 ദിവസത്തെ ആസൂത്രണത്തിനു ശേഷമാണു കവർച്ചയെന്നാണു മൊഴി.സിസിടിവി ക്യാമറകൾ അടിച്ചു മറച്ച ശേഷം ക്യാമറകളുടെ റെക്കോർഡർ സംഘം കൂവം നദിയിൽ തള്ളിയിരുന്നു.

സുരക്ഷാ ജീവനക്കാരുടെ മൊഴിയും പുറത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളുമാണു പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ബാങ്കിൽ അപായ അലാം അടിക്കാന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp