മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുമായുള്ള അനുഭവം പങ്കുവെച്ച് റോബിന് ഉത്തപ്പ. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഉത്തപ്പ എത്തിയപ്പോള്‍ ക്യാപില്‍ അദ്ദേഹം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമാണ് താരം സംസാരിച്ചത്.ക്യാംപില്‍ ക്യാപ്റ്റന്‍ ധോണിയെ എന്ത് വിളിക്കുക എന്നതായിരുന്നു ഉത്തപ്പയുടെ പ്രധാന പ്രശ്നം.
പതിമൂന്ന് , പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയോടൊപ്പം കളിക്കുക എന്ന ആകാംഷയും ആശങ്കയും ഉത്തപ്പയെ അലട്ടിയിരുന്നു.’എല്ലാവരും ധോണിയെ മഹിഭായ് , മഹി സര് എന്നൊക്കെയാണ് വിളിക്കുന്നത്. ഒരു ദിവസം ഞാന്‍ ധോണിയുടെ അടുത്തുപോയി അദ്ദേഹത്തെ എന്താണു വിളിക്കേണ്ടതെന്നു ചോദിച്ചു.
എനിക്ക് ഇഷ്ടമുള്ളതു വിളിച്ചോയെന്നായിരുന്നു ധോണിയുടെ മറുപടി. താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അതേ ആളാണെന്നും ഒന്നും മാറിയിട്ടില്ലെന്നും ധോണി പറഞ്ഞു. തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ മഹി എന്നു വിളിച്ചു. ചെന്നൈ ടീമില്‍ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്ന ഒരേയൊരാള്‍ ഞാന്‍ മാത്രമായിരുന്നു. ഞങ്ങളുടെ ബന്ധം അങ്ങനെയായിരുന്നു. അതിനു ക്രിക്കറ്റുമായി ബന്ധമില്ല.
ഞങ്ങള്‍ ഒരുമിച്ചു ക്രിക്കറ്റ് കളിച്ചു. ഗ്രൗണ്ടിനു പുറത്തും ധോണിയുമായി നല്ല അടുപ്പമാണ്’- ഉത്തപ്പയുടെ വാക്കുകളാണിത് .എനിക്കു മകളുണ്ടായപ്പോള്‍ ഞാന്‍ അവളുടെ ഫോട്ടോ മഹിക്ക് അയച്ചിരുന്നു. അവള് എന്നെപ്പോലെയുണ്ടെന്നായിരുന്നു ധോണി പറഞ്ഞത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ക്രിക്കറ്റിനും അപ്പുറത്തായിരുന്നു. 14 വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നോ, അതേ ബന്ധം തന്നെ ഇപ്പോഴും തുടരുന്നും റോബിന് ഉത്തപ്പ അഭിപ്രായപ്പെട്ടു.
ധോണിയുടെ കീഴില്‍ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ റോബിന് ഉത്തപ്പയും ടീമിലുണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2021 സീസണില്‍ ഉത്തപ്പ ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോണിക്കു കീഴില്‍ വീണ്ടും കളിച്ചു. ഉത്തപ്പ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി നിരവധി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരമാണ് .
താരത്തിന്റെ ഉത്തപ്പ ഷോട്ട് ഏറെ പ്രശംസ നേടിയ ഒന്നാണ് . ചെന്നൈക്കു പുറമെ കൊല്‍ക്കത്ത , ബാഗ്ലൂര് , പൂന്നെ, മുംബൈ ,രാജസ്ഥാന് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയും ഉത്തപ്പ ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് .