Home covid19 മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമാക്കി കേരളം; പുതുക്കിയ ഉത്തരവുകളിതാണ്​

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമാക്കി കേരളം; പുതുക്കിയ ഉത്തരവുകളിതാണ്​

by admin

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ലോക്​ ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കുകയും ചെയ്​തു.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്ബ്​ എടുത്ത പരിശോധന ഫലമാണ് കൈയില്‍ കരുതേണ്ടത്. ഇതുള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങളുടെ പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

റമദാന്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ മാംസ വില്‍പന ശാലകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമെ അനുവദിക്കു.

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ ശനിയാഴ്ച അവധിയായിരിക്കും. ബാങ്കുകളുടെ ക്ലിയറിംഗ്​ വിഭാഗങ്ങള്‍ക്ക് മറ്റെല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും അത്യാവശ്യ ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം.

കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ഓഫീസിനും അനുബന്ധ ലാബുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp