ചെന്നൈ : ടി നഗറിൽ പട്ടാപ്പ്കൽ നിർത്തിയിട്ട കാറിൽ നിന്ന് 1 ലക്ഷം രൂപ വിലമതിക്കുന്ന സാരികളും പാസ്പോർട്ടും കൊള്ളയടിച്ചു.കാനഡയിൽ താമസിക്കുന്ന എം.രാജ് മഹേന്ദ്രന്റെ ബാഗ് ആണു കൊള്ളയടിച്ചത്. കടയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതി പോയപ്പോഴായിരുന്നു കവർച്ച, രാജ മഹേന്ദ്രന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂടൽമഞ്ഞ്: 14 വിമാന സർവിസുകൾ തടസ്സപ്പെട്ടു
ചെന്നൈ • കനത്ത മൂടൽമഞ്ഞിനെ തുടർന്നു ചെന്നൈ വിമാനത്താവളത്തിലെ 14 വിമാന സർവീസുകൾ തടസ്സപ്പെട്ടു. 129 യാത്രക്കാരുമായി രാവിലെ 8 മണിക്ക് ചെന്നൈയിലെത്തിയ മുംബൈ വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ബെംഗളുരുവിലേക്ക് തിരിച്ചുവിട്ടു.
ക്വാ ലാലംപൂരിൽ നിന്നുള്ള വിമാനവും ബെംഗളൂരു, കൊൽക്കത്ത, കോയമ്പത്തൂർ, ഹൈദരാബാദ് ഉൾപ്പെടെ യുള്ള നഗരങ്ങളിൽ നിന്നുമുള്ള വിമാനങ്ങളും വൈകിയാണു ലാൻഡ് ചെയ്തത്. മസ്കത്ത്, ലണ്ടൻ, ക്വാ ലാലംപൂർ, കൊൽക്കത്ത തുടങ്ങി 7 വിമാനങ്ങളും വൈകി.