Home Featured മുല്ലപ്പെരിയാർ അണക്കെട്ട്;ഉദ്യോഗസ്ഥർക്ക് സാറ്റലൈറ്റ് ഫോൺ

മുല്ലപ്പെരിയാർ അണക്കെട്ട്;ഉദ്യോഗസ്ഥർക്ക് സാറ്റലൈറ്റ് ഫോൺ

ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടു സംബന്ധിച്ചുള്ള വിവരങ്ങൾ വേഗത്തിലും തടസ്സമില്ലാതെയും കൈമാറാനായി ഉദ്യോഗസ്ഥർക്കു സാറ്റലൈറ്റ് ഫോൺ കൈമാറി തമിഴ്നാട് സർക്കാർ.ലാൻഡ് ഫോൺ സൗകര്യമില്ലാത്തതിനാലും നിബിഡ വനമേഖലയിൽ പലപ്പോഴും മൊബൈൽ ഫോൺ സേവനം ലഭ്യമല്ലാത്തതിനാലുമാണു പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

ജലനിരപ്പ്, മഴ തുടങ്ങിയ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഇനി സാറ്റലൈറ്റ് ഫോൺ വഴി നടക്കും. 6 സെറ്റ് സാറ്റലൈറ്റ് ഫോണുകൾക്കായി 9.50 ലക്ഷം രൂപയാണു സർക്കാർ ചെലവഴിച്ചത്. ചീഫ് എൻജിനീയർ, സർവൈലൻസ് എൻജിനീയർ, പ്രോസസ് എൻജിനീയർ, പെരിയാർ ഡാം ക്യാംപ്, തേക്കടി ക്യാംപ് ജീവനക്കാർ എന്നിവർക്ക് ഫോണുകൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൈമാറി.

You may also like

error: Content is protected !!
Join Our Whatsapp