Home Featured സത്യമംഗലം പാത രാത്രിയാത്രാ നിരോധനത്തിന് സ്റ്റേ ഇല്ല ;മെഡിക്കൽ ആവശ്യങ്ങൾക്കായി ഗതാഗതം നടത്താനും അനുമതി

സത്യമംഗലം പാത രാത്രിയാത്രാ നിരോധനത്തിന് സ്റ്റേ ഇല്ല ;മെഡിക്കൽ ആവശ്യങ്ങൾക്കായി ഗതാഗതം നടത്താനും അനുമതി

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ : സത്യമംഗലം കടുവാ സങ്കേതം (എസ്ടിആർ) വഴിയുള്ള ദേശീയ പാതയിൽ രാത്രി ഗതാഗതം നിരോധിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇത്രയധികം പേർ സമീപത്ത് താമസിക്കുന്നുണ്ടങ്കിൽ എന്തുകൊണ്ടാണ് സർ ക്കാർ ഈ പ്രദേശത്തെ കടുവാ സങ്കേതമായി പ്രഖ്യാപിച്ചതെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

അതേ സമയം, മെഡിക്കൽ ആവശ്യങ്ങൾക്കായി എപ്പോഴും ഈ മേഖലയിലൂടെ വാഹന ഗതാഗതം നടത്താൻ ബെഞ്ച് അനുവദിച്ചു. ബന്നാരി-കാരപ്പ ദേശീയ പാതയുടെ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ അമി തഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്തുന്നതിന് സിസിടിവി സ്ഥാപിക്കാനും കോടതി നിർദേ ശിച്ചു.

പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ണ്ടായ വീഴ്ചയാണ് നിരോധനത്തിന് കാരണമായതെന്നും ഇത് പ്രദേശത്തെ കർഷകരെ ഉൾപ്പെടെ ബാധിക്കുന്നെന്നും വിലയിരുത്തിയെങ്കിലും കോടതി അനുവദിച്ചില്ല. ഗതാഗതം നിരോധിച്ച് ഈറോഡ് കലക്ടർ പുറപ്പെ ടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണു കോടതിയുടെ പരാമർശങ്ങൾ.

You may also like

error: Content is protected !!
Join Our Whatsapp