ചെന്നൈ • മരിച്ച സർക്കാർ ജീവനക്കാരന്റെ രണ്ടാം ഭാര്യയ്ക്ക് കുടുംബ പെൻഷൻ നൽകാനാകില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ വിവാഹം നടന്നതിനാൽ രണ്ടാം ഭാര്യയ്ക്കു കുടുംബ പെൻഷൻ നൽകാനാകില്ലെന്നുള്ള സംസ്ഥാന പെൻഷൻ നിയമപ്രകാരംമുള്ള നടപടിയാണു സർക്കാർ കൈക്കൊണ്ടതെന്നു രണ്ടാം ഭാര്യയുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ വിധിച്ചു.
പെൻഷൻകാരനായിരുന്ന ധനുഷ്കോടി ഒന്നാം ഭാര്യ ജീവിച്ചിരിക്കെയാണു 1975 സെപ്റ്റംബറിൽ രണ്ടാമതും വിവാഹം കഴിച്ചത്.ധനുഷ്കോടി 2010ൽ മരിച്ചു. തുടർന്ന് കുടുംബ പെൻഷനു വേണ്ടി രണ്ടാം ഭാര്യ അപേക്ഷിച്ചെങ്കിലും തള്ളുകയായിരുന്നു.