Home Featured തമിഴ്നാട്:കുളിക്കാനിറങ്ങിയ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു.

തമിഴ്നാട്:കുളിക്കാനിറങ്ങിയ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു.

കടലൂര്‍: തമിഴ്നാട് കടലൂർ ജില്ലയിലെ കെടിലം പുഴയിൽ കുളിക്കാനിറങ്ങിയ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു.കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയം ഭാഗത്താണ് ദുരന്തമുണ്ടായത്.

മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്.കെടിലം പുഴയിലെ തടയണയ്ക്ക് സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്.മൃതദേഹങ്ങൾ കടലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി; ശ്വാസംമുട്ടി മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: കാറിനുള്ളില്‍ കളിക്കുകയായിരുന്ന മൂന്നു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ദിവസ വേതന തൊഴിലാളിയായ നാ​ഗരാജിന്റെ മക്കളായ നിതീഷാ (7), നിതീഷ് (5) എന്നിവരും അയല്‍വാസിയായ സുധന്റെ മകന്‍ കബിശാന്തുമാണ്(4) മരിച്ചത്.തിരുനല്‍വേലി പണക്കുടിക്കു സമീപമാണ് ദാരുണമായ സംഭവം.ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതാണ് മൂവരും. ദിവസങ്ങള്‍ക്ക് മുമ്ബ് നാഗരാജിന്റെ സഹോദരന്‍ മണികണ്ഠന്‍ വീടിന് സമീപം ഹോണ്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. കാറിന്റെ പിന്‍വാതില്‍ പുറത്ത് നിന്ന് മാത്രമേ തുറക്കാന്‍ കഴിയുമായിരുന്നൊള്ളു. കാറില്‍ കയറിയ മൂന്ന് കുട്ടികളും കുടുങ്ങി.വൈകുന്നേരമായിട്ടും കുട്ടികളെ കാണാഞ്ഞതിനാലാണ് രക്ഷിതാക്കള്‍ തിരച്ചില്‍ നടത്തിയത്. കുട്ടികള്‍ കാറിനു സമീപം കളിക്കുന്നത് കണ്ടെന്ന ഒരാള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ഇവിടേക്കെത്തിയത്. ഈ സമയം മൂന്ന് കുട്ടികളും കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കാറിന്റെ ഡോര്‍ തകര്‍ത്ത് കുട്ടികളെ പുറത്തെടുത്തു. കുട്ടികളെ പനഗുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You may also like

error: Content is protected !!
Join Our Whatsapp