തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്കി തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല. കോവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ എ.ഐ.എ.ഡി.എംകെയെ നേരെയാക്കാനെത്തുമെന്നാണ് ശശികല പറയുന്നത്. എ.ഐ.എ.ഡി.എംകെ പാര്‍ട്ടി പ്രവര്ത്തകന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശശികലയുടെ ഈ ശബ്ദ സന്ദേശം ഇപ്പോള്‍ സമൂഹാമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘വിഷമിക്കേണ്ട, തീര്‍ച്ചയായും പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശരിയാക്കും. എല്ലാവരും ധൈര്യമായിരിക്കുക. കോവിഡ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ ഞാന്‍ വരും’ എന്നാണ് ശശികല പറയുന്നത്. അണ്ണാ ഡിഎംകെയില്‍ ഇപിഎസ് -ഒപിഎസ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം.
35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ബംഗളുരുവിൽ പിടിയിൽ