ചെന്നൈ • സംസ്ഥാനത്തു നിലവിൽ ഷവർമ വിൽപനയ്ക്കു വില ക്കില്ലെന്ന് ആരോഗ്യവകുപ്പ്, കേരളത്തിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചതിനു പിന്നാലെ തമിഴ്നാട്ടിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ ഷവർമ കഴിച്ച് 3 വിദ്യാർഥികൾ ആശുപത്രിയിലായതോടെ പരിശോധന കൂടുതൽ കർശനമാക്കി. ചെന്നൈയിലെ 530 ഷവർമ കടകളിൽ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമാണോ എന്നറിയാൻ മൈക്രോബയൽ പരിശോധന നടത്താനായി 160 കടകളിൽ നിന്ന് സാംപിളുകൾ എടുത്തിട്ടുണ്ട്.
മറ്റു ജില്ലകളിലും സമാനമായ പരിശോധന തുടരുകയാണ്. ഷവർമ കടകൾ നിരോധിച്ചിട്ടില്ലെന്നും കൃത്യമായി പാചകം ചെയ്യണമെന്നാണു നിർദേശിച്ചിട്ടുള്ളതെ ന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പാൻ, ഗുഡ്ക എന്നിവയുടെ നിരോധനം തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.