Home Featured തമിഴ്നാട്: ഷവർമ നിരോധനം പരിഗണയിൽ; ആരോഗ്യമന്ത്രി

തമിഴ്നാട്: ഷവർമ നിരോധനം പരിഗണയിൽ; ആരോഗ്യമന്ത്രി

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: സംസ്ഥാനത്ത് ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുള്ള വിഷയമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഷവര്‍മയ്‌ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചത് ഞെട്ടലുണ്ടാക്കി.

തമിഴ്‌നാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആയിരത്തിലധികം കടകള്‍ക്ക് നോട്ടീസും പിഴയും നല്‍കിയതായി ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുവജനങ്ങളാണ് ഷവര്‍മ കൂടുതലായും കഴിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല.

അതേസമയം നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം ഇത്തരം വിഭവങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശിയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച മെഗാ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You may also like

error: Content is protected !!
Join Our Whatsapp