ചെന്നൈ • സിനിമകളിൽ അക്രമ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ തിയറ്ററുകളിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് പ്രദർശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി
സിനിമാ രംഗങ്ങളുടെ സ്വാധീനത്തിൽ വിദ്യാർഥികളും യുവാക്കളും കൊലപാതകവും തട്ടിപ്പും ഉൾപ്പെട്ടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് ചെന്നൈ കൊളത്തൂർ സ്വദേശിയായ എസ്.ഗോപി കൃഷ്ണയാണു ഹർജി നൽകിയത്.
പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണന്ന് മുന്നറിയിപ്പ് പോലെ അക്രമ രംഗങ്ങളിലും മുന്നറിയിപ്പു കാണിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി ഉടൻ വാദം കേട്ടേക്കും.
നടനും നിര്‍മാതാവുമായ വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന; 24 നകം ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോടിസ് പുറപ്പെടുവിക്കുമെന്ന് കമിഷണര്‍
കൊച്ചി: () പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബൈയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു മറ്റൊരു രാജ്യത്തേക്കു കടന്നതായി സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു.
പൊലീസ് അന്ത്യശാസനം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കീഴടങ്ങാത്തതിനെ തുടര്‍ന്ന് വിജയ് ബാബുവിന്റെ പാസ്പോര്ട് റദ്ദാക്കിയിട്ടുണ്ട്. മേയ് 24നകം ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോടിസ് പുറപ്പെടുവിക്കുമെന്നും കമിഷണര്‍ പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് നല്കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോര്ട് റദ്ദാക്കിയത്. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും. ഇതു മുന്‍കൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്‍ഡ്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്ബടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായാണു സൂചന.
ദുബൈയിലുള്ള നടനെ പാസ്പോര്ട് റദ്ദാക്കിയശേഷം ഇന്റര്‍പോളിന്റെ സാഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം.