Home Featured തോക്ക്​ കാണിച്ച്‌​ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച എസ്​.​ഐ അറസ്​റ്റില്‍

തോക്ക്​ കാണിച്ച്‌​ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച എസ്​.​ഐ അറസ്​റ്റില്‍

by admin

ചെന്നൈ: തോക്ക്​ കാണിച്ച്‌​ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്​ത എസ്​.​െഎ അറസ്​റ്റില്‍. സഹായികളായി വര്‍ത്തിച്ച അമ്മയും വല്യമ്മയും പിടിയിലായിട്ടുണ്ട്​. ചെന്നൈ കാശിമേട്​ പൊലീസ്​ സ്​റ്റേഷനിലെ സബ്​ ഇന്‍സ്​പെക്​ടര്‍ സതീഷ്​കുമാറാണ്​ (38) പ്രതി.

ഇയാള്‍ക്ക്​ രേവതിയെന്ന 35കാരിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന യുവതിയുടെ മകള്‍ക്ക്​ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്ത്​ വശത്താക്കാനും ശ്രമിച്ചിരുന്നു. ഈ പെണ്‍കുട്ടിയെയാണ്​ ​ത​െന്‍റ സര്‍വിസ്​ തോക്ക്​ കാണിച്ച്‌​ ഭീഷണിപ്പെടുത്തി എസ്​.​െഎ പീഡിപ്പിച്ചത്​. ഇതിന്​ രേവതിയും ഇവരുടെ മൂത്ത സഹോദരി നിലവഴകിയും സഹായികളായി വര്‍ത്തിച്ചു. തുടര്‍ന്നാണ്​​ പെണ്‍കുട്ടി മാതവരം മഹിള പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കിയത്​. അറസ്​റ്റിലായ സതീഷ്​കുമാറിനെ പൊന്നേരി സബ്​ജയിലിലടച്ചു. രേവതി, നിലവഴകി എന്നിവരെയും അറസ്​റ്റ്​ ചെയ്​തു.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp